Friday, 21 June 2013

Lyf ..


ദൈവം ഒരു വികൃതി കുട്ടിയായി തോന്നിയ നിമിഷങ്ങൾ  ഉണ്ട് , മറ്റു ചിലപ്പോൾ എന്ത് ചെയ്താലും അതിനു പിന്നിൽ ഒരു നല്ല ലക്‌ഷ്യം ഉണ്ട് എന്നും, ചിലപ്പോൾ ഒരു ക്രൂരനും കഠിന ഹൃദയനും ആണന്നും. എന്നാൽ ഇന്ന് , 4 വർഷത്തെ കോളേജ് ജീവിതത്തിനു വിരാമം ഇട്ടുകൊണ്ട്‌, ഒരു ഫോട്ടോയും കൈയിൽ  പിടിച്ചു ഈ വരാന്തയിൽ നിൽകുമ്പോൾ, ദൈവം ഇത് മൂന്നും ആണ് എന്ന് തോന്നുന്നു. കേരളത്തിൻറെ പല ഭാഗങ്ങളിൽ നിന്നും, പല വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ഉള്ള ഞങ്ങളെ, ഒരു നിയോഗം എന്ന പോലെ ഒരുമിച്ചു കൊണ്ട് വന്നു, ഇണങ്ങിയും പിണങ്ങിയും ഒരു കുടുംബം പോലെ ജീവിക്കാൻ പഠിപ്പിച്ചു, ഇപ്പോൾ ഇതാ ഒരു സാടിസ്റ്റ്നെ പോലെ വേർപെടുത്തുന്നു.....
ഒരു നെടുവീർപ്പിട്ടു കൊണ്ട്, ഒരു ബുദ്ധിജീവിയുടെ ലാഖവതോടെ കൂടി,  മനസ്സ് മുറിഞ്ഞു പോവുന്ന നോംബരതോട് കൂടി  പറയാം "ദാറ്റ്‌ ഈസ്‌ ലൈഫ്.. എന്നായാലും പോവേണ്ടതല്ലേ "
ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് ജീവിതത്തിൽ എനിക്ക് എന്ത് പ്രതിസന്തി ഉണ്ടായാലും എന്നെ സഹായിക്കാൻ നിങ്ങൾ കൂടെകാണും എന്ന്  ...




No comments: